faisal

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴുക്കലിലെ മൺപാത്രങ്ങൾ മാർപ്പാപ്പയ്ക്ക് സമ്മാനിച്ച് നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവകലാശാല പ്രോ. ചാൻസലറുമായ എം.എസ്.ഫൈസൽ ഖാൻ. ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന ത്രിദിന ലോകമത പാർലമെന്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാ‌ർപ്പാപ്പയെ സന്ദർശിച്ചത്. ഈ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എം.എസ്.ഫൈസൽ ഖാൻ പറഞ്ഞു.