ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെയും ട്രിവാൻഡ്രം ഗ്രീൻസിറ്റി ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതൽ താന്നിവിള കുഴിവിള പി.വി.എൽ.പി.എസിൽ നടക്കും. ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിക്കും.ലയൺ ബിജു മുഖ്യപ്രഭാഷണം നടത്തും.മെമ്പർമാരായ സി.ആർ സുനു,​ വിശ്വമിത്ര വിജയൻ,​ സരിത,​ ശാലിനി തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും.