നെടുമങ്ങാട്: നഗരസഭ കേരളോത്സവം 2024ന് തിരിതെളിഞ്ഞു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ നഗരസഭ അങ്കണത്തിൽ പതാകയുയർത്തി ഉദ്‌ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ - കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ എം.എസ്.ബിനു,ഷീജ,റഫീക്ക്,സജിത,ശ്യാമള,നഗരസഭ സെക്രട്ടറി ആർ.കുമാർ എന്നിവർ പങ്കെടുത്തു.