നെടുമങ്ങാട് : വേങ്കവിള നവഭാവന റസിഡൻസ് അസോസിയേഷൻ, ആനാട് ഗവൺമെൻറ് ആയുർവേദ ആശുപത്രി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാമപുരം ഗവൺമെൻറ് യു.പി. സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.ആനാട് ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ആനാട് ഗവൺമെൻറ് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.ജെ സെബി മുഖ്യാതിഥിയായി.വാർഡ് മെമ്പർ എ.എസ്.ഷീജ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ പ്രസിഡൻറ് ഡോ. അനീഷ് എന്നിവർ സംസാരിച്ചു.ഡോ. വി ജെ സെബി , ഡോ. അനീഷ്, ഡോ. വിഷ്ണു മോഹൻ,ഡോ. അപർണ, ഡോ. പൂർണിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ചികിത്സയും മരുന്നുകളും നൽകി.സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു.