
കഴക്കൂട്ടം: കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ കല്പന പത്താം വാർഡിൽ പട്ടികജാതി വികസന വകുപ്പ് മുഖേന 1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന "ഡോ: ബി ആർ അംബേദ്കർ ഗ്രാമം " പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു. വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അജി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, കഠിനംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഗ്രീഗോറി, കല്പന വാർഡംഗം ഡോ. എം. ലെനിൻലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. റഷാദ്, സി.പി.ഐ മേനംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എ. പ്രേംജിത് സി.ഡി.എസ് അംഗം സുമ സുജൻ എന്നിവർ പങ്കെടുത്തു.