
പാറശാല: പൊഴിയൂരിൽ വീടിന്റെ മുറ്റത്തായി സൂക്ഷിച്ചരുന്ന സ്‌കൂട്ടർ കത്തിച്ച കേസിലെ രണ്ടാം പ്രതിയെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) യാണ് പിടിയിലായത്. പൊഴിയൂർ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കഴിഞ്ഞ 27 ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്ന് കത്തിച്ചത്.ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിനെതിരെ പൊഴിയൂർ സ്റ്റേഷനിൽ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടർ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ പൊഴിയൂർ സബ് ഇൻസ്പെക്ടർ സുജിത്ത് സി.പി.ഒ മാരായ അജിത്ത്, ആൻറണി എന്നിവർ ചേർന്ന് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.