
പാലോട്: സമഗ്രശിക്ഷാ കേരള പാലോട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാഘോഷവും സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവത്തിൽ ഓവറോൾ നേടിയ ജില്ലാ ടീമിന്റെ ഭാഗമായ പാലോട് ബി.ആർ. സിയിലെ വിദ്യാലയങ്ങളിലെ കായിക പ്രതിഭകളെ അനുമോദിക്കലും അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. കെ ജില്ലാ പ്രോജക്ട് ഓഫീസർ ബി.ശ്രീകുമാരൻ മുഖ്യാതിഥിയായി.നന്ദിയോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജ്കുമാർ,പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷീജ,പാലോട് ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്.ബൈജു,ബി.ആർ.സി ട്രെയിനർ പ്രിയ.എസ്.നായർ ,എച്ച്.എം ഫോറം കൺവീനർ ബിജു, ഗവൺമെന്റ് പാലോട് എൽ.പി.എസ് ഹെഡ്മിസ്ട്രസ് അംബിക,ഗവൺമെന്റ് എൽ.പി.എസ് കൊല്ലായിൽ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.