registration

തിരുവനന്തപുരം: ജില്ലാ രജിസ്ട്രേഷൻ ഓഫീസിനു വേണ്ടി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നേമത്ത് 20.88 കോടി രൂപ ചെലവിൽ ആറ് നിലകളിൽ 55,000 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടം പണി പൂർത്തിയാകുന്നു.2025 മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ.നിലവിൽ വഞ്ചിയൂർ കോടതിക്കു സമീപമാണ് ജില്ലാ രജിസ്ട്രേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.

ജില്ലാ രജിസ്ട്രേഷൻ ഓഫീസ് മാറുന്നതിനൊപ്പം നേമം പരിസരത്തുള്ള നഗരസഭ സോണൽ ഓഫീസ് ഉൾപ്പെടെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളും നേമത്തെ കെട്ടിടത്തിലേക്ക് മാറും. മുൻപ് ഈ സ്ഥലത്തുണ്ടായിരുന്ന നേമം സബ് രജിസ്ട്രാർ ഓഫീസ് റോഡ് വികസനം വന്നപ്പോൾ ഇടിച്ചുമാറ്റിയിരുന്നു. ബാക്കിവന്ന 56.75 സെന്റ് സ്ഥലത്താണ് പുതിയ രജിസ്ട്രേഷൻ മന്ദിരം നിർമ്മിച്ചത്.

സൗകര്യങ്ങൾ അനവധി
കുടിവെള്ള സംഭരണത്തിനായി രണ്ട് കോൺക്രീറ്റ് ജലസംഭരണികൾ,അഗ്നിശമന ആവശ്യത്തിനായി മറ്റൊരു ജലസംഭരണി,ലിഫ്ട്,എല്ലാ നിലകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ടോയ്‌ലെറ്റ്

സംവിധാനങ്ങളുമുണ്ട്.സിവിൽ വർക്കുകൾ അന്തിമഘട്ടത്തിലാണ്.ഫയർ ഫൈറ്രിംഗ് സംവിധാനം സജ്ജീകരിക്കുന്നതിനുള്ള എൻ.ഒ.സി ലഭിക്കുന്നതിനെ തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല

താഴത്തെ നിലയിൽ

പാർക്കിംഗ് ഏരിയ,റിക്രിയേഷൻ ഹാൾ,ക്യാന്റീൻ,ഇലക്ട്രിക് പാനൽ റൂം

1,2 നിലകൾ - ഓഫീസ് മുറികൾ,റെക്കാഡ് റൂമുകൾ,ലൈബ്രറി,കോഓപ്പറേറ്റീവ് സൊസൈറ്റി,ലോഞ്ച്

3,4 നിലകൾ - ഓഫീസുകൾ,റെക്കാഡ് റൂമുകൾ,ട്രെയിനിംഗ് ഹാളുകൾ

5-ാം നില- ഓഫീസ് മുറികൾ,ആർക്കീവ് സെന്റർ,രജിസ്ട്രേഷൻ ഡി.ഐ.ജി ഓഫീസ്

6-ാം നില- രജിസ്ട്രേഷൻ ആർക്കീവ് കേന്ദ്രം

ഫോട്ടോ

നേമത്ത് നിർമ്മാണം പൂർത്തിയാകുന്ന രജിഷ്ട്രേഷൻ മന്ദിര സമുച്ചയം