വെഞ്ഞാറമൂട് :നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്സും ചേർന്ന് സംഘടിപ്പിച്ച അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഇന്ന് സമാപിക്കും.വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനാകും.തുടർന്ന് സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ മെഗാഷോയും നടക്കും.
നാടക മത്സര വിജയികൾ: മികച്ച നാടകം:മുച്ചീട്ടുകാരന്റെ മകൾ (സാഹിതി തിയേറ്റേഴ്സ് തിരുവനന്തപുരം),മികച്ച രണ്ടാമത്തെ നാടകം :മിഠായി തെരുവ് (കോഴിക്കോട് രംഗഭാഷ), മികച്ച സംവിധായകൻ:രാജേഷ് ഇരുളം (മുച്ചിട്ടുകാരന്റെ മകൾ),മികച്ച രചന: ഹേമന്ദ് കുമാർ (വെളിച്ചം),മികച്ച നടൻ : വിനോദ് കുണ്ടു കാട് (മുച്ചീട്ടുകാരന്റെ മകൾ ) , മികച്ച രണ്ടാമത്തെ നടൻ:കലവൂർ ശ്രീലൻ (മിഠായി ത്തെരുവ് ),മികച്ച നടി:ജയലക്ഷ്മി (വെളിച്ചം), മികച്ച രണ്ടാമത്തെ നടി :ജയശ്രീ മധുകുട്ടൻ (മിഠായി ത്തെരുവ് ), ഗാനരചയിതാവ് രാജീവ് ആലുങ്കൽ (മുച്ചിട്ടുകാരന്റെ മകൾ ),സംഗീത സംവിധായകൻ : അനിൽ മാള (മുച്ചിട്ടുകാരന്റെ മകൾ ) .