
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിന സന്ദേശ റാലി സംഘടിപ്പിച്ചു .ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.നവാസ് ഫ്ളാഗ് ഓഫ് ചെയ്ത സന്ദേശ റാലി കിളിമാനൂർ ബി.ആർ.സിയിൽ നിന്നാരംഭിച്ച് പഴയകുന്നുമ്മേൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. വിവിധ സ്‌കൂളുകളിലെ ജെ.ആർ.സി,എൻ.സി.സി,എസ്.പി.സി കുട്ടികൾ പങ്കെടുത്തു.പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബി.പി.സി നവാസ് അദ്ധ്യക്ഷത വഹിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ,ഭിന്നശേഷി ദിന സന്ദേശം,ഫ്ളാഷ് മോബ് എന്നിവ അവതരിപ്പിച്ചു.ട്രെയിനർ വിനോദ്. ടി സ്വാഗതം പറഞ്ഞു.കിളിമാനൂർ എ.ഇ.ഒ വി.എസ്.പ്രദീപ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി,വാർഡ് മെമ്പർ ശ്യാം നാഥ്,സി.ആർ.സി കോഓർഡിനേറ്റർ സുരേഷ് കുമാർ,സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകൻ സനിൽ.കെ,ബി.ആർ.സി ട്രെയിനർ ഷാനവാസ്.ബി എന്നിവർ സംസാരിച്ചു.