
കിളിമാനൂർ: സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും ചെയ്ത ജോലിയുടെ കൂലിക്കായി സമരം ചെയ്യേണ്ട അവസ്ഥ ഒഴിവാക്കണമെന്നും എ.ഐ.ടി യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ആവശ്യപ്പെട്ടു. സ്കൂൾ പാചക തൊഴിലാളികൾ കിളിമാനൂർ സബ് ജില്ലാ എ.ഇ.ഒക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പുഷ്കലയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ സംസ്ഥാന സമിതി അംഗം ബി.എസ്. റജി സ്വാഗതവും എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.എം. ഉദയകുമാർ നന്ദിയും പറഞ്ഞു. എ.എം. റാഫി, മടവൂർ സലീം, കെ. അനിൽകുമാർ, മടവൂർ നാസർ, കാരേറ്റ് മുരളി, എസ്. ധനപാലൻ നായർ, എൻ. ദിനേശൻ നായർ, എസ്. സുജിത്ത്, അംബിക. ബി എന്നിവർ സംസാരിച്ചു.