hi

കല്ലറ:കബീർ ദാസിന്റെ കുതിര ഫാമിൽ ഇനി മാണിക്യന്റെ കുളമ്പടി.പാട്ടറയിൽ സ്ഥിതി ചെയ്യുന്ന കബീർ ദാസിന്റെ ബയോഗ്രഫി ഫാമിൽ പിറന്ന കുട്ടി കുതിരയുടെ പേരാണ് മാണിക്യൻ.കബീർ ദാസിന്റെ ഫാമിലെ കൽകി എന്ന കുതിരയാണ് കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്.നാട്ടിൽ ഒറ്റപ്പെട്ട സംഭവമായതിനാൽ കുട്ടികളും മുതിർന്നവരുമൊക്കെയാ പുതിയ താരത്തെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും എത്തുന്നുണ്ട്.

ജർമനിയിലായിരുന്ന കല്ലറ അമ്പാടിയിൽ കബീർദാസിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ കൽകിയെ കൂടാതെ ബാഷ,റോസി,സ്റ്റാലി എന്നീ കുതിരകളുമുണ്ട്.ഒരു വർഷം മുൻപാണ് കബീർ ഫാം ആരംഭിച്ചത്. ഇവിടെ കുട്ടികൾക്കുള്ള റൈഡിംഗ് ക്ലാസുകൾ ട്രെയിനറുടെ നേതൃത്വത്തിൽ നൽകുന്നുമുണ്ട്. പോത്ത്,മീൻ കൃഷി തുടങ്ങിയവയും കബീർ നടത്തുന്നുണ്ട്.