k

തിരുവനന്തപുരം: ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന അഭിജിത് ഫൗണ്ടേഷൻ പത്താം വാർഷികത്തോടനുബന്ധിച്ച് ആതുരസേവന രംഗത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു. ഇതിനായി വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കാൻ ചെയർമാൻ ഡോ.ജോർജ് ഓണക്കൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ, മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ,വർക്കിംഗ്‌ ചെയർമാൻ എസ്.പ്രകാശ്, രക്ഷാധികാരി ഡോ.ഗംഗപ്രസാദ്, ട്രഷറർ സന്തോഷ്‌ കുമാർ, സെക്രട്ടറി പനത്തുറ ബൈജു,നിയമോപദേശകൻ ജയകൃഷ്ണൻ, ഗിരീഷ്.എസ്, സജിതാ റാണി സി.ആർ അഭിനന്ദ് കെ.എസ്, വൈസ് ചെയർമാൻ കരുംകുളം ജയകുമാർ എന്നിവർ പങ്കെടുത്തു.വൃക്ക,കരൾമാറ്റ ശസ്ത്രക്രിയ ചെയ്ത നിർദ്ധനരോഗികൾക്ക് നിംസ് മെഡിസിറ്റിയുമായി ചേർന്ന് സൗജന്യ ഡയാലിസിസും അടിസ്ഥാന സഹായങ്ങളും ലഭ്യമാക്കുന്ന ആനന്ദ് പദ്ധതി നിലവിൽ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.