
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന ഉപവാസവും നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘടനാ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.നിഖിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സനൽകുമാർ,എറണാകുളം ജില്ലാ പ്രസിഡന്റ് അലി അക്ബർ,സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് .കെ.പി,സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളി,മോളി ശശി,കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം ബിജു തുടങ്ങിയവർ പങ്കെടുത്തു.