
തിരുവനന്തപുരം: അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് ഇന്ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി ആരംഭിക്കും. 8, 9, 10 തീയതികളിലാണ് കോൺക്ലേവ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.