
വെഞ്ഞാറമൂട്:മകൻ മരിച്ചതിന്റെ പന്ത്രണ്ടിന് പിതാവും മരണപ്പെട്ടു.പുല്ലമ്പാറ ചലിപ്പാൻകോണം സി.ആർ ഭവനിൽ പി.സി.വിജയകുമാരൻ നായരാണ്(63) മരിച്ചത്.വിദേശത്ത് ന്യൂമോണിയ ബാധിച്ച് മരിച്ച മകൻ ഉമേഷിന്റെ(39) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചതിന്റെ നാലം ദിവസമാണ് പിതാവിന്റെ വിയോഗം.ജില്ലയിലെ പ്രമുഖ കാക്കാരിശ്ശി നാടക ട്രൂപ്പുകളായ സരിത,സമുദ്ര എന്നിവയുടെ മുഖ്യ സംഘാടകനായിരുന്നു.വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുല്ലമ്പാറ മുൻ ഗ്രാമപഞ്ചായത്ത് അംഗവും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രാധാ വിജയനാണ് ഭാര്യ. സുധീഷ്, ഗിരീഷ് എന്നിവർ മറ്റു മക്കൾ.
ഫോട്ടോ: പി.സി. വിജയകുമാരൻ നായർ.