വെഞ്ഞാറമൂട്: പുല്ലമ്പാറ കുളപ്പുറം മടവിളാകം നാഗരുകാവ് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന പത്ത് കിലോയോളം തൂക്കം വരുന്ന വെങ്കല വിളക്കും, ഒട്ടേറെ ചെറിയ വിളക്കുകളും നഷ്ടപ്പെട്ടു. ജനൽ കുത്തി പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 15,000 രൂപ വില വരുന്ന നഷ്ടപ്പെട്ട സാധനങ്ങൾക്ക് നഷ്ടപ്പെട്ടെന്നാണ് വിവരം. ക്ഷേത്ര ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.