നെടുമങ്ങാട് : എ. ഐ.വൈ.എഫ് അരുവിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷിബിൻ,നിധിൻ എന്നിവരുടെ ഒന്നാം അനുസ്മരണദിനം സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ച് ഡാം സൈറ്റ് റോഡിലെ അപകടകരമായ വളവിൽ രണ്ട് സേഫ്റ്റി മീററുകൾ സ്ഥാപിച്ചു.ജില്ലാ പ്രസിഡന്റ്‌ കണ്ണൻ.എസ്. ലാൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ്‌ അരുൺ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി വി.വിജയൻ നായർ,ലോക്കൽ സെക്രട്ടറി എസ്.എ റഹിം,വൈ.എഫ് മണ്ഡലം സെക്രട്ടറി സന്ദീപ്,യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ ആനന്ദ് എസ്.എസ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രേണുക രവി,ഇ.എം.റഹിം,ഗീത ഹരികുമാർ,ഉഷ,രാഹുൽ, സുധീഷ്,സുജിത്,സതീഷ്,സിനി തുടങ്ങിയവർ സംസാരിച്ചു.