k

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ 'വെട്ടിയ' ഭാഗങ്ങൾ ഇന്നലെയും പുറത്തുവന്നില്ല. വിവരാവകാശ പ്രകാരം സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങൾ കൈമാറുന്നതിൽ അന്തിമ ഉത്തരവ് ഇന്നലെ വിവരാവകാശ കമ്മിഷൻ പുറപ്പെടുവിക്കാനിരിക്കെ തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിക്കാരൻ എത്തിയതാണ് അപ്രതീക്ഷിത തടസമായത്.

കമ്മിഷന് രണ്ടാം അപ്പീൽ നൽകിയിരുന്ന ഇദ്ദേഹം, തന്റെ വാദങ്ങൾ കേട്ടില്ലെന്നാരോപിച്ചാണ് തടസഹർജി നൽകിയത്. കമ്മീഷണർ ഡോ.എ. അബ്ദുൽ ഹക്കീം പരാതിക്കാരനെ കക്ഷി ചേർത്ത് വാദം കേട്ട് മറ്റൊരു ദിവസം വിധി പറയാൻ തീരുമാനിക്കുകയായിരുന്നു. ഹർജിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ജൂലായ് 5 നാണ് ഹേമ റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ ഉത്തരവിട്ടത്. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്നവ ഒഴികെ എല്ലാ വിവരങ്ങളും നൽകാനായിരുന്നു നിർദ്ദേശം. വ്യക്തിഗത വിവരങ്ങളെന്ന് ബോദ്ധ്യപ്പെട്ട 33 ഖണ്ഡികകൾ കമ്മിഷൻ ഒഴിവാക്കിയിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന മറ്റ് ഭാഗങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കാമെന്നും അവ ഏതൊക്കെയെന്ന് അപേക്ഷകനെ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ മറവിൽ 101 ഖണ്ഡികകൾ കൂടി സാംസ്‌കാരിക വകുപ്പ് വെട്ടി.
ആഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെ സർക്കാരിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാത്ത 49 മുതൽ 53 പേജുകളിലെ 11 ഖണ്ഡികകൾ കൂടി ഒഴിവാക്കിയാണ് റിപ്പോർട്ട് അപേക്ഷകർക്ക് നൽകിയത്. ഇതിനെതിരെയാണ് വിവരാവകാശ അപേക്ഷകർ അപ്പീലുമായി കമ്മീഷനെ സമീപിച്ചത്.

പുനഃപരിശോധനയിൽ ഇന്ന് 11ന് അന്തിമ ഉത്തരവ് കമ്മിഷൻ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റണമെന്നാണ് അപേക്ഷകരെ അറിയിച്ചിരുന്നത്. 10.58ന് തടസഹർജി എത്തി.

ഇനി എന്ത്?

കമ്മിഷണർ ഹക്കീം അല്ല, മറ്റൊരു ബഞ്ചാണ് തടസ ഹർജിക്കാരനെ കേൾക്കുന്നത്. മറ്റ് ഹർജികളെല്ലാം ഹക്കീം കേട്ടിരുന്നു. തടസഹർജിക്കാരനെ കൂടി കക്ഷി ചേർത്ത് വാദം കേട്ട് ഒന്നിച്ച് വിധിപറയും. അന്തിമ ഉത്തരവിന് ഹക്കീമിന്റെ ബഞ്ചിൽ വരണം. അദ്ദേഹം 9ന് ഡൽഹിക്ക് പോകും. 13ന് മടങ്ങിയെത്തിയ ശേഷമാകും ബാക്കി നടപടികൾ.

58​ ​കേ​സു​കൾ

ഹേ​മാ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ​സി​നി​മാ​ ​മേ​ഖ​ല​യി​ലെ​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ങ്ങ​ളി​ൽ​ 35​ ​കേ​സു​ക​ളാ​ണ് ​ഇ​തു​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വ​ന്ന​തി​ന് ​ശേ​ഷ​മു​ള്ള​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​ ​അ​ട​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ൻ​ ​സി​ദ്ധി​ഖി​നെ​തി​രെ​യ​ട​ക്കം​ 23​ ​കേ​സു​ക​ൾ​ ​വേ​റെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​വ​ ​ഹേ​മാ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല​ല്ല.

പൂ​ങ്കു​ഴ​ലി​ ​നോ​ഡ​ൽ​ ​ഓ​ഫീ​സർ

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ളി​ലെ​ ​അ​തി​ജീ​വി​ത​ക​ൾ​ക്ക് ​ബ​ന്ധ​പ്പെ​ടാ​ൻ​ ​എ.​ഐ.​ജി​ ​ജി.​പൂ​ങ്കു​ഴ​ലി​യെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റാ​യി​ ​ഡി.​ജി.​പി​ ​നി​യോ​ഗി​ച്ചു.​ ​ഏ​ത് ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​ബ​ന്ധ​പ്പെ​ടാ​നും​ ​ഭീ​ഷ​ണി​ ​അ​ട​ക്ക​മു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​സം​ര​ക്ഷ​ണം​ ​തേ​ടാ​നും​ ​സാ​ധി​ക്കും.​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റെ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​ഡി.​ജി.​പി​ ​നി​ർ​ദ്ദേ​ശി​ച്ചു.

ക​മ്മി​റ്റി​ ​പു​റ​ത്തു​ ​വി​ട​ര​രു​തെ​ന്ന് ​പ​റ​ഞ്ഞ​ ​ഭാ​ഗ​ങ്ങ​ളാ​ണ് ​പു​റ​ത്ത് ​വി​ടാ​തി​രു​ന്ന​ത്.​ ​നി​യ​മ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​റി​പ്പോ​ർ​ട്ടി​ലെ​ ​നീ​ക്കം​ ​ചെ​യ്തു​വെ​ന്ന് ​പ​റ​യു​ന്ന​ ​പേ​ജു​ക​ൾ​ ​കോ​ട​തി​യും​ ​ക​മ്മി​റ്റി​യും​ ​പു​റ​ത്ത് ​വി​ട​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​സ​ർ​ക്കാ​രി​ന് ​എ​തി​ർ​പ്പി​ല്ല.​ ​

-സ​ജി​ ​ചെ​റി​യാ​ൻ​

സാം​സ്കാ​രി​ക​ ​മ​ന്ത്രി​ ​