dathan

തിരുവനന്തപുരം:കുട്ടികളുടെ ജൈവ വൈവിദ്ധ്യ കോൺഗ്രസിന്റെ പ്രോജക്ട് അവതരണ മത്സരം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ ഉദ്ഘാടനം ചെയ്തു.പ്രബന്ധങ്ങളുടെ സംഗ്രഹ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എൻ.അനിൽകുമാർ അദ്ധ്യക്ഷനായി.മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.പ്രീത ആശംസയും സീനിയർ റിസർച്ച് ഓഫീസർ ഡോ.അഖില.എസ്.നായർ നന്ദിയും പറഞ്ഞു. വിജയികൾക്ക് ബുധനാഴ്ച മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകും.ജില്ലാതലമത്സരങ്ങളിൽ വിജയിച്ച 60 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.