
ചിറയിൻകീഴ്: അന്താരാഷ്ട്ര മണ്ണുദിനത്തിൽ മണ്ണ് സമർപ്പണ കൃഷി കാഴ്ചയും 2024-2025 ജനകീയാസൂത്ര പദ്ധതി കൃഷി വിതരണോദ്ഘാടനവും ചിറയിൻകീഴ് കൃഷിഭവൻ അങ്കണത്തിൽ നടന്നു. വിദ്യാഭ്യാസ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൾ വാഹീദ് ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.മണികണ്ഠൻ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രേണുകാമാധവൻ,വാർഡ് മെമ്പർമാരായ സുരേഷ് കുമാർ,ബേബി,ശിവപ്രഭ തുടങ്ങിയവർ സംസാരിച്ചു.