rafi

തിരുവനന്തപുരം: മുഹമ്മദ് റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ്‌ റാഫിയുടെ പേരിലുള്ള പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായകൻ ജി.ശ്രീറാമിന് മന്ത്രി നൽകി. ആയില്യം വിജയകുമാർ വരച്ച മുഹമ്മദ് റാഫിയുടെ ചിത്രം മന്ത്രി പ്രകാശനം ചെയ്തു. പി.ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണവും ഉപഹാരസമർപ്പണവും നവവത്സര കലണ്ടർ പ്രകാശനവും നിർവ്വഹിച്ചു.സൊസൈറ്റി പ്രസിഡന്റ് ഷീലാ വിശ്വനാഥ്‌ അദ്ധ്യക്ഷയായി. കൗൺസിലർ പാളയം രാജൻ, മുജീബ് റഹ്മാൻ,ഡോ.നിസാമുദ്ദീൻ, അട്ടക്കുളങ്ങര സുലൈമാൻ,പനച്ചമൂട് ഷാജഹാൻ,സുരേഷ് വാസുദേവ്,ലൈല ദേവി,എം.എച്ച്.സുലൈമാൻ, തോംസൺ ലോറൻസ്,പൂഴനാട് സുധീർ,ഡോ.കൃഷ്ണലത,ഷമീർ റഹിം പനവൂർ, അബൂബക്കർ,സീനത്ത് പത്തനംതിട്ട,താര നായർ,ഇലന്തൂർ മഞ്ജു വിനോദ്,റെജീന പെരിന്തൽമണ്ണ,​ആറ്റിങ്ങൾ സുരേഷ് എന്നിവർ സംസാരിച്ചു.