തിരുവനന്തപുരം: ശബരിമല സീസൺ പ്രമാണിച്ച് തലസ്ഥാനത്ത് എത്തുന്ന തീർത്ഥാടകർക്ക് ആറ്റുകാൽ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കാതെ കെ.എസ്.ആർ.ടിസി. കഴിഞ്ഞ വർഷം ആറ്റുകാൽ, പദ്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ നടത്തിയിരുന്നു. ഇത് കോ‌ർപറേഷന് വരുമാന നേട്ടവും നൽകിയിരുന്നു. എന്നാൽ ബസില്ലാതായതോടെ സ്വകാര്യ വാഹനങ്ങൾ തീർത്ഥാടകരിൽ നിന്നും അമിത ചാർജ് ഈടാക്കി സർവീസ് നടത്തുകയാണെന്ന് മണക്കാട് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി അറിയിച്ചു. ഇക്കാര്യം ഗതാഗതമന്ത്രി പരിഗണിക്കണമെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു.