1

വിഴിഞ്ഞം:സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലോത്സവം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.സമാപന യോഗവും സമ്മാന ദാനവും സിനിമ താരം സുധീർ കരമനയും ഉദ്ഘാടനം ചെയ്തു.എൽപി,യുപി, ഹൈസ്കൂൾ,ജൂനിയർ,സീനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.സി.പി.എം കോവളം ഏരിയ സെക്രട്ടറി എസ്.അജിത്ത്, പി.കെ. എസ്. സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു,സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ജി സനൽകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്, സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗം ശിജിത്ത് ശിവസ്, തിരുവല്ലം ഈസ്റ്റ് സ്വാഗതസംഘം ചെയർമാൻ ഡി. ശിവൻകുട്ടി, കൺവീനർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.