
തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്തുകൾ നാളെ തുടങ്ങും. എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ട് പരാതികൾ സ്വീകരിക്കും. കഴിയുന്നത്ര പരാതികൾ തൽസമയം തീർപ്പാക്കും. 13 വരെ നീണ്ട് നിൽക്കും.
അദാലത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം വിമൻസ് കോളേജിൽ നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
karuthal.kerala.gov.in എന്ന സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് വഴിയോ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലെ ഹെൽപ്പ് ഡെസ്‌ക് വഴിയോ പരാതികൾ സമർപ്പിക്കാം.
പോർട്ടലിൽ ലഭിക്കുന്ന പരാതികൾ കളക്ടറേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയയ്‌ക്കും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും. ഇതുവരെ 8336 പരാതികളാണ് ലഭിച്ചത്.