cm

തിരുവനന്തപുരം: കത്തോലിക്കാ സഭയുടെ കർദ്ദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വത്തിക്കാന്റെ ഡിപ്ലോമാറ്റിക്ക് സർവീസിന്റെയും സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും ഭാഗമായി പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് പുതിയ നിയോഗത്തിൽ സഭയെയും പൊതുസമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെ.