നെടുമങ്ങാട്: കരകുളം അമ്മൻ കോവിലിൽ ഘോഷയാത്ര കാണാനെത്തിയ പേരൂർക്കട റാന്നി ലൈനിൽ വിഷ്ണുജിത്തിനെ തടഞ്ഞ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും ഇരുമ്പ് റാഡ് കൊണ്ട് ശരീരം തല്ലിച്ചതക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.കരകുളം വില്ലേജിൽ നെല്ലിവിള രേവതി ഭവനിൽ എം.ആൽവിൻ.വി.മാത്യു (31)ആണ് അറസ്റ്റിലായത്.മർദ്ദനത്തിൽ വിഷ്ണുജിത്തിന്റെ താടിയെല്ലിന് പൊട്ടലും വായിലും കീഴ്ത്താടിക്കും സാരമായ മുറിവുമേറ്റിരുന്നു.കഴിഞ്ഞ മാർച്ചിലാണ് സംഭവം. പ്രതി ഒളിവിലായിരുന്നു. മറ്റൊരു അടിപിടി കേസ് കൂടി നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.