
കിളിമാനൂർ: സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. കിളിമാനൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ കാനം രാജേന്ദ്രന്റെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ് അദ്ധ്യക്ഷനായിരുന്നു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബി.എസ്.റജി,ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ജി.ശ്രീകുമാർ, അഖിലേന്ത്യാ കിസാൻ സഭ കിളിമാനൂർ മണ്ഡലം സെക്രട്ടറി ജി.ശിശുപാലൻ അഖിലേന്ത്യ ദളിത് അവകാശ സമിതി കിളിമാനൂർ മണ്ഡലം സെക്രട്ടറി ജി.ബാബുക്കുട്ടൻ,മണ്ഡലം സെക്രട്ടറിയേറ്റംഗം ജെ.സുരേഷ് എന്നിവർ പങ്കെടുത്തു.