
തിരുവനന്തപുരം: ചാക്ക ഫയർ ആൻഡ് റെസ്ക്യൂ സ്റ്രേഷനിൽ സിവിൽ ഡിഫൻസ്-ഹോം ഗാർഡ്സ് റൈസിംഗ് ഡേ വാരാചരണം വിവിധ ബോധവത്കരണ പരിപാടികളോടെ നടന്നു. 6ന് ആരംഭിച്ച വാരാചരണം 12 വരെ നീളും. ജില്ലയിൽ നിന്നുള്ള പരിശീലനം നേടിയ 110-ലേറെ സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, വിവിധ ഫയർ സ്റ്രേഷനുകളിൽ നിന്നുള്ള സർവീസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ പതാക ഉയർത്തി. തുടർന്ന് ചാക്ക സ്റ്റേഷൻ സീനിയർ ഹോം ഗാർഡ് ലാഡലി പ്രസാദിന്റെ നേതൃത്വത്തിൽ പരേഡ് നടന്നു. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ രാജേഷ്. ആർ ക്ലാസെടുത്തു. സ്റ്റേഷൻ ഓഫീസർമാരായ ഷാജി എൻ,അനീഷ്‌കുമാർ. എസ് എന്നിവർ പങ്കെടുത്തു.