ആറ്റിങ്ങൽ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുരുക്കുംപുഴയിൽ കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.മൻസൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.ഹാഷിം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വി.നായർ എന്നിവർ സംസാരിച്ചു.