മുടപുരം: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കിഴുവിലം പഞ്ചായത്തിൽ ആധുനിക രീതിയിൽ നിർമ്മിച്ച ടർഫ് കോർട്ട് ചെവ്വാഴ്ച വൈകിട്ട് 6ന് മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.

അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. വി.ശശി എം.എൽ.എ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജ ബീഗം സ്വാഗതം പറയും. ജനപ്രതിനിധികളായ പി.സി.ജയശ്രി, ആർ.രജിത,എം.ജലീൽ,വിളപ്പിൽ രാധാകൃഷ്ണൻ,എസ്.സുനിത,സലൂജ.ആർ,ആർ.സുഭാഷ്,ആർ.ശ്രീകണ്ഠൻ നായർ, കവിത സന്തോഷ്,സുലഭ,വിനിത,ടി.സുനിൽ,സൈജ നാസർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി.വേണുഗോപാലൻ നായർ,എ.അൻവർഷ,ജയചന്ദ്രൻ കടയറ,ബി.അശോകൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ എന്നിവർ പങ്കെടുക്കും.