
മലയിൻകീഴ്: മാറനല്ലൂരിൽ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസം പഴക്കമുള്ള ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കണ്ടല നെല്ലിക്കാട് സിന്ധുഭവനിൽ രാജേന്ദ്രന്റെ (63) മൃതദേഹമാണ് ദേവഗിരി ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബവുമായി അകന്നുകഴിയുകയായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ കുറച്ചുനാളുകളായി ഈ ഓഡിറ്റോറിയത്തിലും സമീപത്തെ ക്ഷേത്രത്തിലുമായാണ് കിടക്കുന്നത്. ഇന്നലെ ജീവനക്കാരൻ എത്തിയപ്പോഴാണ് രാജേന്ദ്രനെ ഓഡിറ്റോറിയത്തോട് ചേർന്ന ഇടനാഴിയിൽ കണ്ടത്. ഇടൻതന്നെ ബന്ധുക്കളേയും മാറനല്ലൂർ പൊലീസിലും വിവരമറിയിച്ചു. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി.
മൃതദേഹത്തിനരികിൽ രക്തം കട്ടപിടിച്ച് കിടന്നിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാറനല്ലൂർ പൊലീസ് കേസെടുത്തു. ഭാര്യ: സിന്ധു. മക്കൾ: സന്ദീപ്, സ്വരൂപ് (സൈനികൻ).