വെഞ്ഞാറമൂട്:തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീതൊഴിലാളിക്ക് പാമ്പുകടിയേറ്റു. പുല്ലമ്പാറ പഞ്ചായത്തിൽ കുറ്റിമൂട് വാർഡിലെ കിണറ്റുമുക്കിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി വാസന്തി(54) ക്കാണ് പാമ്പ് കടിയേറ്റത് . ശനി ഉച്ചയ്ക്ക് 1ന് ആണ് സംഭവം.കടിയേറ്റതിനെത്തുടർന്ന് തളർന്നുവീണ വാസന്തിയെ മറ്റ് തൊഴിലാളികൾ വലിയകുന്ന് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.