പൂവാർ: കേരളകൗമുദി ബോധപൗർണമി ക്ലബും സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയും സംയുക്തമായി കുളത്തൂർ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മനുഷ്യാവകാശ ദിനാചരണവും "ബാലാവകാശങ്ങളും സംരക്ഷണവും " ശില്പശാലയും സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 10 ന് സംഘടിപ്പിക്കുന്ന പരിപാടി മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന
ടി.കെ.എ നായർ ഉദ്ഘാടനം ചെയ്യും. കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് അദ്ധ്യക്ഷയാകും. സ്‌കൂൾ സൂപ്രണ്ട് ഉണ്ണിക്കൃഷ്ണൻ നായർ സ്വാഗതം പറയുന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണമി സന്ദേശം നൽകും. നെയ്യാറ്റിൻകര ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ.കമലാസനൻ മനുഷ്യാവകാശദിന സന്ദേശം നൽകും.
കാരോട് റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റ് ഡോ.എസ്.ശശിധരൻ മുഖ്യാതിഥിയാകും. ആശംസകൾ അർപ്പിച്ചുകൊണ്ട് സി.എച്ച്.ആർ.എഫ് ഡിസ്ട്രിക്ട് പ്രസിഡന്റ് റൊട്ടേറിയൻ സിന്ധു കുമാർ,ഗ്രാമപഞ്ചായത്ത് അംഗം രാജി.വി,പി.ടി.എ പ്രസിഡന്റ് ബൈജു.എസ് തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല എസ്.ഡി നന്ദി പറയും.