mar-koovakkad

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് കർദിനാൾ പദവി സ്വീകരിച്ച ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ സർവ്വമത പാർലമെന്റ് സംഘാടക സമിതി ആദരിച്ചു.

വത്തിക്കാനിൽ നടന്ന ചടങ്ങിൽ ശിവഗിരി ഉപദേശക സമിതി അംഗം കെ.ജി.ബാബുരാജ്, സ്വാമി വീരേശ്വരാനന്ദ, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ആദരിച്ചത്. സർവ്വമത ചിഹ്നങ്ങളായ ഓങ്കാരം, കുരിശ്, ചന്ദ്രക്കലയും നക്ഷത്രവും തുടങ്ങിയവ അടങ്ങിയ ആറര പവൻ സ്വർണ്ണമാലയും ലോക്കറ്റുകളും ഉപഹാരമായി സമർപ്പിച്ചു.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റ് ചരിത്ര സംഭവമാക്കാൻ സഹായിച്ചതിനാണ് പ്രത്യേക ആദരവ് നൽകിയത്.

ലോകമത പാർലമെന്റ് പ്രതിനിധി സംഘം സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജ്, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ മാർ ജോർജ് കൂവക്കാടുമായി ആലോചിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ സഹായങ്ങളും ഒരുക്കിത്തന്നിരുന്നു. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളാകാൻ നിയോഗമുണ്ടായത് ശ്രീനാരായണ ഗുരുദേവന്റെ കൂടി അനുഗ്രഹമാണെന്ന് തന്നെ അറിയാവുന്നവർ വിശ്വസിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ക​ർ​ദി​നാ​ൾ​ ​കൂ​വ​ക്കാ​ടി​ന് ആ​ശം​സ​ ​അ​റി​യി​ച്ച് ​മോ​ദി

മാ​ർ​ ​ജോ​ർ​ജ് ​ജേ​ക്ക​ബ് ​കൂ​വ​ക്കാ​ടി​ന്റെ​ ​ക​ർ​ദി​നാ​ൾ​ ​സ്ഥാ​ന​ല​ബ്ധി​യി​ൽ​ ​ആ​ഹ്ലാ​ദം​ ​പ്ര​ക​ടി​പ്പി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​ഇ​ന്ത്യ​യെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ഏ​റെ​ ​സ​ന്തോ​ഷ​വും​ ​അ​ഭി​മാ​ന​വും​ ​പ​ക​രു​ന്ന​താ​ണി​ത്.​ ​താ​നും​ ​സ​ന്തോ​ഷി​ക്കു​ന്നു.​ ​ക​ർ​ത്താ​വാ​യ​ ​യേ​ശു​ ​ക്രി​സ്‌​തു​വി​ന്റെ​ ​പാ​ത​യി​ലെ​ ​അ​നു​യാ​യി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മ​നു​ഷ്യ​രാ​ശി​യു​ടെ​ ​സേ​വ​ന​ത്തി​നാ​യി​ ​ജീ​വി​തം​ ​ഉ​ഴി​ഞ്ഞു​വ​ച്ചി​ട്ടു​ള്ള​ ​വ്യ​ക്തി​യാ​ണു​ ​ക​ർ​ദി​നാ​ൾ​ ​മാ​ർ​ ​ജോ​ർ​ജ് ​ജേ​ക്ക​ബ് ​കൂ​വ​ക്കാ​ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​വി​ ​ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് ​ആ​ശം​സ​ക​ളെ​ന്നും​ ​മോ​ദി​ ​ഔ​ദ്യോ​ഗി​ക​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടി​ൽ​ ​കു​റി​ച്ചു.