ബാലരാമപുരം: പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടി ഡീലിമിറ്റേഷൻ കമ്മിഷനും ജില്ലാ കളക്ടർക്കും കോൺഗ്രസ് നേതാക്കൾ പരാതിയും പുതിയ വാർഡ് വിഭജന രേഖയും കൈമാറി. ഭരണം നിലനിറുത്താൻ ഇടതുഭരണസമിതി ഡീലിമിറ്റേഷൻ കമ്മിഷൻ നിർദ്ദേശങ്ങൾ പാടെ അവഗണിച്ചാണ് വിഭജനം നടത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. നേതാക്കളായ നരുവാമൂട് ജോയ്,വി.മുത്തുകൃഷ്ണൻ, പള്ളിച്ചൽ സതീഷ്,മൊട്ടമൂട് കെ.അമ്പിളി,പൂങ്കോട് സുനിൽ എന്നിവരാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് കെ.പി.സി.സിക്കും പ്രതിപക്ഷ നേതാവിനും ഡി.സി.സിക്കും നൽകിയതായി നേതാക്കൾ അറിയിച്ചു.