nims-cancer

തിരുവനന്തപുരം: ക്യാൻസർ സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിംസ് മൈക്രോ ഹോസ്പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ് ഹോമിൽ നടന്ന സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.

പാങ്ങോട് മിലിട്ടറി ഹോസ്പിറ്റൽ, നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ,നിംസ് മൈക്രോ ഹോസ്പിറ്റൽസ് ആൻഡ് വത്സല നഴ്സിംഗ്,സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പും ബോധവത്കരണവും നടത്തിയത്. ക്യാൻസർ ബോധവത്കരണ പരിപാടിയായ ജീവതാളം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അനിലും ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സ്‌നേഹതാളം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും നിർവഹിച്ചു.

ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. ആർ.സി.സി മുൻ മേധാവി ഡോ.ബാബു മാത്യു,നിംസ് മെഡിസിറ്റി ഓങ്കോളജി സർജൻ ഡോ.ജീവൻ എന്നിവർ ബോധവത്കരണം നൽകി. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ,സിനിമാതാരം പ്രിയങ്ക നായർ,സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി എസ്.ഗോപിനാഥ്,ആർമി ഇ.സി.എച്ച്.എസ് ഡയറക്ടർ കേണൽ എൻ.എസ്.നാവൽഗട്ടി,കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ദനുജ എന്നിവർ സംസാരിച്ചു.