photo

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖ ഭരണസമിതിയുടെ നേതൃത്വത്തിൽ പ്ലാത്തറ ശ്രീചാമുണ്ഡേശ്വരി ദേവി ക്ഷേത്രം ഏറ്റെടുത്തു. ശാഖാ പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്ര പ്രസിഡന്റ് ഷാജി തോപ്പിൽ ഭദ്രദീപം തെളിച്ച് താക്കോൽ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് വിജയൻ പ്ലാത്തറ,സെക്രട്ടറി സജികുമാർ,ജോയിന്റ് സെക്രട്ടറിമാരായ ജയശങ്കർ ചുള്ളിമാനൂർ, അശോകൻ കൊടൂർ,ശിവാനന്ദൻ തുമ്പിച്ചാണി,ട്രഷറർ ബാലു,ഭരണസമിതി അംഗങ്ങളായ ലാലാസിൻ,പ്ലാത്തറ സത്യജിത്ത്,കായ്പ്പാടി ഹരികുമാർ,വേങ്കോട് സുജാസിൻ,പ്ലാത്തറ സുജിത്ത്,സന്നഗർ ദേവസിൻ,തുമ്പിച്ചാണി വിഷ്ണു വിക്രമൻ,മാതൃസമിതി പ്രസിഡന്റ് ശോഭനകുമാരി അണ്ടൂർ,വൈസ് പ്രസിഡന്റ് രാധ,സെക്രട്ടറി രമണി,ജോയിന്റ് സെക്രട്ടറിമാരായ ദിശ വേങ്കോട്,ഷീജ കുന്നുർക്കൽ,ഭരണസമിതി അംഗങ്ങളായ നിഷ തുമ്പിച്ചാണി,ശരണ്യ പ്ലാത്തറ, ജയ പ്ലാത്തറ,മഞ്ചു വരിച്ചയ്ക്കൽ,കുമാരി ശോഭന,രാജി പ്ലാത്തറ,ബിന്ദു,രാജി കായ്പ്പാടി,വത്സല,അനിത,ക്ഷേത്രം സംരക്ഷണ സമിതി അംഗങ്ങൾ ജയചന്ദ്രൻ വരിച്ചയ്ക്കൽ,ശശി പ്ലാത്തറ,പ്രമോദ് കളരിക്കൽ,ജയചന്ദ്രൻ ജോത്സ്യർ, സഹദേവൻ മുല്ലശേരി,ശിശുപാലൻ തുമ്പിച്ചാണി,സുനിൽ കുമാർ തുമ്പിച്ചാണി,അഹല്യ പ്ലാത്തറ എന്നിവർ പങ്കെടുത്തു. ക്ഷേത്ര രക്ഷാധികാരി പ്രഭാവതി,വിജയൻ എന്നിവർ സംസാരിച്ചു.