തിരുവനന്തപുരം: സൊസൈറ്റി ഫോർ ട്രോമ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസിന്റെയും വിതുര എം.ജി.എം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷയും എമർജൻസി ഫസ്റ്റ് എയ്ഡ് മെഡിക്കൽ കെയറും സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ഷിജു സ്റ്രാൻലി,മുൻ അഡിഷണൽ ലാ സെക്രട്ടറി വി.എം.ചാക്കോ എന്നിവർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ദീപ.സി.നായർ,വൈസ് പ്രിൻസിപ്പൽ സ്മിതാ രാജീവ്,സ്റ്റെംസ് സെക്രട്ടറി ജവാദ് സലീം,സ്കൂൾ മാനേജർ അഡ്വ.സീന എന്നിവർ സംസാരിച്ചു.