വെള്ളറട: ചൂണ്ടിക്കലിൽ റബ്ബർ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 500 കിലോ റബ്ബർ ഷീറ്റും 7000 രൂപയും കവർന്നു. കൂവക്കര സ്വദേശി നടരാജന്റേതാണ് (72) കട. മോഷ്ടാവ് സമീപത്തെ സനൽ എന്നയാളുടെ ബേക്കറിയിലുണ്ടായിരുന്ന സി.സി ടിവി ക്യാമറ അടിച്ചുതകർത്ത ശേഷമായിരുന്നു മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.