നെടുമങ്ങാട്: സ്ത്രീകളെ ആക്രമിക്കൽ, കൂലിത്തല്ല്, പിടിച്ചുപറി, കൊലപാതക ശ്രമക്കേസുകളിലെ പ്രതി
കരിപ്പൂര് വാണ്ട കുന്നുംമുകൾ വീട്ടിൽ എസ്.സുജിത്ത് (28) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി.
കരിപ്പൂര് സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, കരിപ്പൂര് കണ്ണാറങ്കോട് സ്വദേശി വിഷ്ണുവിനെ കമ്പി കൊണ്ട് തലയിൽ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്,വാണ്ട കുന്നുമ്മുകൾ സ്വദേശി ശശിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ചിറ്റാഴ സ്വദേശി സ്മിത കിള്ളിയാറിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി വീട് അടിച്ചു നശിപ്പിക്കുകയും ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച കേസ്, കരിപ്പൂര് വാണ്ട പനങ്ങോട്ടേലാ സ്വദേശി രാഹുൽ രാജിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് എന്നിവയിലെ പ്രതിയാണ് സുജിത്ത്.
നെടുമങ്ങാട് കോടതി നല്ല നടപ്പിന് ജാമ്യം പുറപ്പെടുവിച്ചിരിക്കെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.