തിരുവനന്തപുരം: കനറാ ബാങ്ക് റിട്ട.ഫോറത്തിന്റെ ജില്ലാ സമ്മേളനം ബെഫി സെന്ററിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ് ഉദ്ഘാടനം ചെയ്‌തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രഥമ സംസ്ഥാന പ്രസിഡന്റ് പി.സദാശിവൻ പിള്ള,ആൾ കേരള ബാങ്ക് റിട്ട.ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ബി.എസ് പ്രശാന്ത്,ജില്ലാ സെക്രട്ടറി ജി.വരദരാജൻ,ട്രഷറർ എസ്.ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു. സംഘടനയുടെ പുതിയ പ്രസിഡന്റായി എം.ദയാനന്ദൻ,സെക്രട്ടറിയായി ജി.വരദരാജൻ,ട്രഷററായി എസ്.ഭുവനചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.