
വർക്കല: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന് കീഴിലെ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം ശിവഗിരി ശ്രീനാരായണ കോളേജ് കോൺഫറൻസ് ഹാളിൽ നടന്നു. യൂണിയനു കീഴിലെ 47 ശാഖകളിൽ നിന്ന് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി,വനിതാസംഘം ഭാരവാഹികൾ,യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.മൈസൂരിൽ നടന്ന യൂണിയൻ ഭാരവാഹികളുടെ ത്രിദിന ക്യാമ്പിലെ തീരുമാനങ്ങൾ ശാഖാതലത്തിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ സജീവ ചർച്ചയായി.
92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി.ജനുവരി 1ന് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീർത്ഥാടന പദയാത്രയ്ക്ക് എല്ലാ ശാഖയുടെയും പ്രതിനിദ്ധ്യം ഉറപ്പാക്കിയാണ് യോഗം അവസാനിച്ചത്. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജി എസ്.ആർ.എം,വൈസ് പ്രസിഡന്റ് ജി.തൃദിപ്,യോഗം ഡയറക്ടർ ശശിധരൻ,യൂണിയൻ വനിതാസംഘം പ്രസിഡന്റ് കവിത ശ്രീകുമാർ,സെക്രട്ടറി സീമ,വൈസ് പ്രസിഡന്റ് പ്രസന്ന,യൂത്ത്മൂവ്മെന്റ് ചെയർമാൻ അനൂപ് വെന്നികോട് എന്നിവർ പങ്കെടുത്തു.