m-s-subulekshmi

വർക്കല: ശ്രീകൃഷ്ണനാട്യ സംഗീതഅക്കാഡമിയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എം.എസ് സുബ്ബുലക്ഷ്മി സംഗീതോത്സവത്തിന് വർക്കലയിൽ തിരിതെളിഞ്ഞു. കർണാടക സംഗീതജ്ഞ ഡോ.എൻ.ജെ.നന്ദിനി ഭദ്രദീപം തെളിച്ചു. അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, അനർട്ട് മുൻഡയറക്ടർ ഡോ.എം.ജയരാജു, ബി.ജോഷിബാസു എന്നിവർ പങ്കെടുത്തു. ഡോ.എൻ.ജെ.നന്ദിനി സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30ന് ചെന്നൈ ജി.രാമനാഥൻ അവതരിപ്പിക്കുന്ന സാക്സോഫോൺ സംഗീതക്കച്ചേരിയും ആർട്ടിസ്റ്റ് ജോഷെ ഇന്റർനാഷണലിന്റെ ടെലിപ്പതി ചിത്രരചനയും നടക്കും. പ്രവേശനം സൗജന്യമായിരിക്കും. 13ന് സമാപിക്കും