
കല്ലമ്പലം: കല്ലമ്പലം മൊഴി സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ കഥോത്സവത്തിന്റെ ഭാഗമായി ബഷീറിന്റെ 'പൂവൻ പഴം' എന്ന കഥ ചർച്ച ചെയ്തു.അടുത്ത വാരം ബഷീറിന്റെ പ്രേമലേഖനം ചർച്ച ചെയ്യും.അഖില കേരളാടിസ്ഥാനത്തിൽ നടന്ന കഥാമത്സരങ്ങളുടെ ഫലം ഡിസംബർ അവസാന വാരം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികളായ മുരളീകൃഷ്ണനും സൈഫുദീൻ കല്ലമ്പലവും അറിയിച്ചു.വൈക്കംമുഹമ്മദ് ബഷീറിന്റെ ജന്മ ദിനമായ ജനുവരി 21ന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വച്ച് ഒന്നാം സമ്മാനാർഹമായ കഥയ്ക്ക് 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം നൽകും. ബഷീർ കഥോത്സവങ്ങളുടെ ഭാഗമായി മൊഴി പ്രസിദ്ധീകരിച്ച സൈഫുദ്ദീൻ കല്ലമ്പലത്തിന്റെ രണ്ടാം ജന്മം എന്ന കഥാ സമാഹാരം നോവലിസ്റ്റ് സുധീശ് രാഘവൻ,എ.വി.ബാഹുലേയന് നൽകി പ്രകാശനം ചെയ്തു.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ഉബൈദ് കല്ലമ്പലം, ഷൈൻ ബാബു പിച്ചകശേരി, പ്രതാപ് ചന്ദ്രൻ,വസന്ത കുമാരി, മണമ്പൂർ സുരേഷ് ബാബു, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.