photo

നെയ്യാറ്റിൻകര: പെരിങ്കടവിള ഗ്രാമപഞ്ചായത്തിൽ പൊതുകളിസ്ഥലം യാഥാർത്ഥ്യമാകുന്നു. പഴമലയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് കളിസ്ഥലം നിർമ്മിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലെ മത്സരങ്ങൾ നടത്താൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പണികൾ. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം സി.കെ. ഹരിന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, വാർഡ് മെമ്പർമാരായ സ്നേഹലത. എസ്.എസ്, ശ്രീരാഗ്, സജിത്രാ.വി. ഐ, സെക്രട്ടറി ജഗദമ്മ.എം എന്നിവർ സംസാരിച്ചു.