vijayan

വിതുര:അന്തരിച്ച കോൺഗ്രസ് നേതാവും,ചേന്നൻപാറ വൈ.എം.എ ഗ്രന്ഥശാലാസെക്രട്ടറിയും,പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമായ ചാരുപാറ കെ.ആർ.വിജയന് നാടിന്റെ കണ്ണീർ പ്രണാമം.വിതുരമേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിസ്തുലമായ സംഭാവന നൽകിയ വ്യക്തിയാണ് വിജയൻ. ഹൃദയസ്തംഭനത്തെതുടർന്ന് ഞായറാഴ്ചയാണ് വിജയൻ വിടവാങ്ങിയത്. ധാരാളം പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മൃതദേഹം ഇന്നലെ വൈകിട്ട് നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിച്ചു.

വിജയന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ, കെ.എസ്.ശബരീനാഥൻ,കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,വിതുരശശി, ഡി.സി.സി ജനറൽസെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക് അൻസർ,എൽ.കെ.ലാൽറോഷിൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ,ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ്,പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽകുമാർ, ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽപ്രകാശ് എന്നിവർ അനുശോചിച്ചു.