
തിരുവനന്തപുരം: യംഗ് ഇന്ത്യൻസിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേശവദാസപുരം എൻ.എസ്.എസ് എച്ച്.എസ്.എസിലെ അഭിഷേക് നായരും (ആൺകുട്ടികളുടെ വിഭാഗം) സ്കൂൾ ഒഫ് ഗുഡ് ഷെപ്പേർഡിലെ ദിവ്യ ശ്രീയും (പെൺകുട്ടികളുടെ വിഭാഗം) സിംഗിൾസിൽ ചാമ്പ്യരായി.ഡബിൾസിൽ തിരുമല എബ്രഹാം മെമ്മോറിയൽ സ്കൂളിലെ മുഹമ്മദ് ഫർഹാൻ,പി.ആര്യൻ എന്നിവരുടെ ടീമും (ആൺകുട്ടികളുടെ വിഭാഗം) ആര്യ സെൻട്രൽ സ്കൂളിലെ പദ്മശ്രീ പിള്ള, അദിതി.ബി.നായർ എന്നിവരുടെ ടീമും (പെൺകുട്ടികളുടെ വിഭാഗം) ചാമ്പ്യരായി. ഇവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഡെപ്യൂട്ടി കമ്മിഷണർ ഭരത് റെഡ്ഡി വിതരണം ചെയ്തു.ചടങ്ങിൽ ഡോ.സുമേഷ് ചന്ദ്രൻ, ശങ്കരി ഉണ്ണിത്താൻ, ലെനിൻ രവീന്ദ്രൻ, രഞ്ജിത്ത്, മാത്യു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.