തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവും ദി സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി രക്ഷാധികാരിയുമായിരുന്ന ഡോ.എസ്.ബലരാമന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഹ്യൂമൺ റൈറ്റ്സ് ഡിഫൻഡർ പുരസ്കാരം എസ്.തുളസീധരന് നൽകും.1987 നവംബർ 8ന് വവ്വാകാവിൽ ട്രെയിനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അതിസാഹസികമായി യാത്രക്കാരെ രക്ഷപ്പെടുത്തിയതിനാണ് ബസ് കണ്ടക്ടറായ തുളസീധരന് 10,000 രൂപയും പ്രശംസാപത്രവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം നൽകുന്നത്.ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ പുരസ്കാരം നൽകും. ലാ കോളേജ് മുൻ അസോസിയേറ്റ് പ്രൊഫ.കെ.സി.മോഹൻകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.