photo

ചിറയിൻകീഴ്: ശാർക്കര യു.പി.എസിൽ നടന്ന കേരളോത്സവത്തിൽ കലാമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മേൽകടയ്ക്കാവൂർ യുവധാര ലൈബ്രറിക്ക് ചിറയിൻകീഴ് പഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ് നൽകി.സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിദാസ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക മാധവൻ,ഗ്രാമപഞ്ചായത്ത് മെമ്പർന്മാരായ മോനി,ശിവപ്രഭ,ബേബി,അൻസൽ,യുവധാര ലൈബ്രറിയെ പ്രതിനിധീകരിച്ച് പഞ്ചമം സുരേഷ്,പി.ചന്ദ്രൻപിള്ള,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.